Skip to content

ഓസ്ട്രേലിയക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് !! ആദ്യ ഇന്നിങ്സിൽ കമ്മിൻസിനും കൂട്ടർക്കും ലീഡ്

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 91 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.

278 റൺസിന് 4 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 47 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി. ഹാരി ബ്രൂക്ക് 50 റൺസ് നേടി പുറത്തായപ്പോൾ ബെൻ സ്റ്റോക്സ് 17 റൺസും ജോണി ബെയർസ്റ്റോ 16 റൺസും നേടി പുറത്തായി.

ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 416 റൺസ് നേടിയിരുന്നു. 110 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 77 റൺസ് നേടിയ ട്രാവിസ് ഹെഡ്, 66 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്.