Skip to content

ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പ് സൂപ്പർ സിക്സ് പോരാട്ടത്തിൽ ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി നെതർലൻഡ്സ്. ധനഞ്ജയ ഡി സിൽവയുടെ ഒറ്റയാൾ പോരാട്ടമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോർ ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 47.4 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 111 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 93 റൺസ് നേടിയ ദനഞ്ജയ ഡി സിൽവ മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 131 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു.

നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബ്രീക്ക്, ബാസ് ഡെ ലീഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് നെതർലൻഡ്സ് സൂപ്പർ സിക്സിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സൂപ്പർ സിക്സിൽ മൂന്നിൽ മൂന്നിലും വിജയിച്ചാൽ മാത്രമേ ലോകകപ്പ് യോഗ്യത നേടുവാൻ നെതർലൻഡ്സിന് സാധിക്കൂ. മറുഭാഗത്ത് ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരത്തിലും വിജയിച്ച ശ്രീലങ്കയ്ക്ക് യോഗ്യത ഉറപ്പാക്കാൻ രണ്ട് വിജയം മാത്രം മതിയാകും.