Skip to content

ഇന്ത്യൻ ടീമിൻ്റെ ജേഴ്സി സ്പോൺസർമാരായി ഡ്രീം ഇലവൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർമാരായി സ്പോർട്സ് ഫാൻ്റസി ആപ്പായ ഡ്രീം 11. ബൈജൂസുമായുള്ള കരാർ അവസാനിച്ചതോടെയാണ് പുതിയ സ്പോൺസർമാരായി ഡ്രീം 11 എത്തിയിരിക്കുന്നത്.

ബൈജൂസുമായുള്ള കരാർ നവംബർ വരെ ഉണ്ടായിരുന്നുവെങ്കിലും മാർച്ച് മാസത്തിൽ കരാറിൽ നിന്നും കമ്പനി പിന്മാറുകയായിരുന്നു. ഇതോടെയാണ് പുതിയ സ്പോൺസറെ ബിസിസിഐ തേടിയത്. ഇക്കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേഴ്സി സ്പോൺസർമാരില്ലാതെയാണ് ഇന്ത്യ കളിച്ചത്.

മറുഭാഗത്ത് കിറ്റ് സ്പോൺസർമാരായി Adidas എത്തിയിരുന്നു. എം പി എൽ ഗെയിംസിന് പകരമായാണ് Adidas ടീമിൻ്റെ കിറ്റ് സ്പോൺസർമാരായത്.

ബൈജൂസുമായുള്ള കരാറിൽ പരമ്പരകളിലെ ഒരു മത്സരത്തിൽ നിന്നും 5.5 കോടിയും ഐസിസി ടൂർണമെൻ്റുകളിൽ 1.7 കോടിയുമാണ് ബിസിസിഐയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഡ്രീം ഇലവനുമായുള്ള കരാർ ഇതിനേക്കാൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.