Skip to content

ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ

ഈ വർഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെയായിരിക്കുമെന്ന് സൂചന. ബിസിസിഐ ഐസിസിയ്ക്ക് നൽകിയ ഷെഡ്യൂൾ പ്രകാരം മുൻ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയക്കെതിരെയാകും ഇന്ത്യയുടെ ആദ്യ പോരാട്ടം.

ഒക്ടോബർ ഏഴിന് ചെന്നൈയിലായിരിക്കും മത്സരം നടക്കുക. ഒക്ടോബർ 15 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടുക. ന്യൂസിലൻഡിനെതിരായ മത്സരം ധർമ്മശാലയിലും ഇംഗ്ലണ്ടിനെതിരായ മത്സരം ലഖ്നൗവിലും സൗത്താഫ്രിക്കയ്ക്കെതിരായ മത്സരം കൊൽക്കത്തയിലുമാകും നടക്കുക.

അഹമ്മദാബദ് ഉൾപ്പടെ അഞ്ച് വേദികളിലായാണ് പാകിസ്ഥാൻ്റെ മത്സരങ്ങൾ നടക്കുക. ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിനൊപ്പം ഇംഗ്ലണ്ട് ഓസ്ട്രേലിയ പോരാട്ടത്തിനും നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ഫൈനലും ഇതേ വേദിയിൽ വെച്ചാകും നടക്കുക. വാങ്കഡെയിലും ചെപ്പോക്കിലുമായിരിക്കും സെമിഫൈനൽ പോരാട്ടങ്ങൾ നടക്കുക.