Skip to content

ക്രിക്കറ്റിലെ രാജാക്കന്മാർ !! ഐസിസിയുടെ എല്ലാ ട്രോഫിയും സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യയുടെ സ്വപ്നങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻസായിരിക്കുകയാണ് ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ 209 റൺസിന് തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരായത്. ഇതോടെ ക്രിക്കറ്റിലെ രാജാക്കന്മാർ തങ്ങൾ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയ.

444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് 234 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ആദ്യ സെഷനിൽ തന്നെ ശേഷിച്ച ഏഴ് വിക്കറ്റും നേടികൊണ്ടാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്.

ഓസ്ട്രേലിയയുടെ ഒമ്പതാം ഐസിസി ട്രോഫിയാണിത്. ഐസിസിയുടെ എല്ലാ ട്രോഫിയും നേടുന്ന ആദ്യ ടീം കൂടിയാണ് ഓസ്ട്രേലിയ. ഐസിസി ഏകദിന ലോകകപ്പ് അഞ്ച് തവണ നേടിയിട്ടുള്ള ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി കിരീടം രണ്ട് തവണയും ഐസിസി ടി20 ലോകകപ്പ് കിരീടം ഒരു തവണയും നേടിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഒമ്പതാം കിരീടം കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയ.