Skip to content

ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെ ബിസിസിഐയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മോശം പ്രകടനമാണ് ഇന്ത്യൻ മുൻനിരയിൽ നിന്നുണ്ടായത്. രഹാനെ, താക്കൂർ, ജഡേജ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

മുൻനിര താരങ്ങളുടെ മോശം പ്രകടനത്തോടെ ഐ പി എല്ലിനെ കുറ്റപ്പെടുത്തി ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് രവി ശാസ്ത്രി.

ഐ പി എൽ ആണോ അതോ ഇന്ത്യൻ ടീമാണോ വലുതെന്ന് ആദ്യം തന്നെ ബിസിസിഐയും താരങ്ങളും തീരുമാനിക്കണമെന്നും ഐ പി എല്ലാണ് വലുതെങ്കിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കുന്നതിനെ കുറിച്ച് മറന്നേക്കൂവെന്നും ഇനി ഇന്ത്യൻ ടീമിന് പ്രാധാന്യം നൽകുന്നതെങ്കിൽ ഐ പി എല്ലിൽ ടെസ്റ്റ് ടീമിലെ താരങ്ങൾ കളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമായിരുന്നുവെന്നും രാജ്യത്തിലെ മുഴുവൻ ക്രിക്കറ്റിൻ്റെ നിയന്ത്രണം ഉണ്ടായിട്ടും ഇക്കാര്യത്തിൽ ടീം ഉടമകളുമായി ബിസിസിഐ ചർച്ച നടത്തണമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.