Skip to content

ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആവേശം നിറഞ്ഞ അവസാന രണ്ട് ദിനങ്ങളിലേക്കാണ് മത്സരം നീങ്ങികൊണ്ടിരിക്കുന്നത്. മൂന്നാം ദിനം ക്രിക്കറ്റ് പോരിനൊപ്പം ഒരു രസകരമായ രംഗത്തിനും മത്സരം സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നായിരുന്നു ഈ രംഗത്തിലെ താരം.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. വാർണറും ഉസ്മാൻ ഖവാജയും ഇന്ത്യയുടെ പേസർമാർക്ക് മുൻപിൽ തുടക്കത്തിൽ വിറച്ചുകളിക്കുമ്പോൾ അടുത്തതായി ഇറങ്ങേണ്ട ലാബുഷെയ്ൻ ഉച്ചമയക്കത്തിലായിരുന്നു. താരത്തിൻ്റെ സുഖനിർദ്ര ക്യാമറാമാൻ ഒപ്പിയെടുക്കുകയും ചെയ്തു. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല. തകർപ്പൻ പന്തിലൂടെ സിറാജ് ഡേവിഡ് വാർണറെ പുറത്താക്കുകയും കാണികളുടെ ശബ്ദം കേട്ട് തൻ്റെ ഊഴമായെന്ന് മനസ്സിലാക്കിയ താരം ഉടനെ ബാറ്റിങിന് തയ്യാറായി ക്രീസിലെത്തുകയും ചെയ്തു.

താരത്തിൻ്റെ ഉറക്കചടവ് നല്ല ബൗൺസറുകളിലൂടെ സിറാജ് മാറ്റികൊടുക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ സ്മിത്തിനെയും ട്രാവിസ് ഹെഡിനെയും നഷ്ടമായപ്പോൾ 41 റൺസുമായി ലാബുഷെയ്ൻ ക്രീസിലുണ്ട്. 173 റൺസിൻ്റെ ലീഡ് നേടിയ ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടിയിട്ടുണ്ട്. 296 റൺസിൻ്റെ ലീഡ് നിലവിൽ ഓസ്ട്രേലിയക്കുണ്ട്.

രസകരമായ വീഡിയോ കാണാം :