Skip to content

ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

വെസ്റ്റിൻഡീസിനായുള്ള തൻ്റെ ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി യുവതാരം അലിക്ക് അത്നാസെ. വിൻഡീസിൻ്റെ ഭാവി സൂപ്പർതാരമായി കണക്കാക്കുന്ന താരമാണ് അലിക്ക് അത്നാസെ. യു എ ഇയ്ക്കെതിരെ ഷാർജയിൽ നടന്ന മത്സരത്തിലായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പം താരമെത്തി.

185 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ താരം വെറും 26 പന്തിൽ നിന്നും ഫിഫ്റ്റി നേടിയിരുന്നു. 45 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 65 റൺസ് നേടിയാണ് താരം പുറത്തായത്.

ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന താരമെന്ന നേട്ടത്തിൽ ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പം താരമെത്തി. 2021 ൽ ഇംഗ്ലണ്ടിനെതിരായ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ 26 പന്തിൽ നിന്നും ക്രുനാൽ പാണ്ഡ്യ ഫിഫ്റ്റി നേടിയിരുന്നു. 33 പന്തിൽ നിന്നുമാണ് ഇഷാൻ കിഷൻ തൻ്റെ ഏകദിന അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടിയത്.