Skip to content

സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ താരം നിർണായക ഘട്ടത്തിൽ ടീമിൻ്റെ രക്ഷകനായി മാറുകയായിരുന്നു.

92 പന്തിൽ നിന്നുമാണ് രഹാനെ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ ഫോറും പിന്നാലെ സിക്സും പറത്തികൊണ്ടാണ് രഹാനെ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ 26 ആം ഫിഫ്റ്റിയാണിത്. മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ കെ എസ് ഭരതിനെ ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. പിന്നാലെ ക്രീസിലെത്തിയ ഷാർദുൽ താക്കൂർ മികച്ച പിന്തുണയാണ് രഹാനെയ്ക്ക് നല്കികൊണ്ടിരിക്കുന്നത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിൽ 469 റൺസ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

വീഡിയോ :