Skip to content

നന്ദി രഹാനെ ! തിരിച്ചുവരവിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി മാറിയ രഹാനെ സെഞ്ചുറിയ്ക്ക് വെറും 11 റൺസ് അകലെ 89 റൺസ് നേടിയാണ് പുറത്തായത്.

മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ കെ എസ് ഭരതിനെ നഷ്ടപെട്ടതോടെ ഇന്ത്യ 152/6 എന്ന പരിതാപകരമായ അവസ്ഥയിൽ എത്തിയിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ ഷാർദുൽ താക്കൂറിനെ കൂട്ടുപിടിച്ച് രഹാനെ ടീമിനെ മുൻപോട്ട് നയിച്ച്. ഭാഗ്യം തുണയ്ക്കുകയും കൂടിചെയ്തപ്പോൾ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചു.

ഏഴാം വിക്കറ്റിൽ താക്കൂറിനൊപ്പം 109 റൺസാണ് രഹാനെ കൂട്ടിചേർത്തത്. 129 പന്തിൽ 89 റൺസ് നേടിയാണ് രഹാനെ പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസും പൂർത്തിയാക്കി.

നീണ്ടനാൾ ടീമിൽ നിന്നും പുറത്തായ താരം രഞ്ജിയിലും ഐ പി എല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിൻ്റെയും പരിക്കും രഹാനെയുടെ തിരിച്ചുവരവിലേക്ക് വഴിയൊരുക്കി.