Skip to content

രക്ഷയായി രഹാനെ താക്കൂർ കൂട്ടുകെട്ട് !! ഓസ്ട്രേലിയൻ ലീഡ് പരമാവധി കുറച്ച് ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ. അജിങ്ക്യ രഹാനെയുടെയും ഷാർദുൽ താക്കൂറിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച തിരിച്ചുവരവ് നടത്തി ഫോളോ ഓൺ ഇന്ത്യ ഒഴിവാക്കിയത്. ഓസ്ട്രേലിയയുടെ ലീഡ് 173 റൺസ് മാത്രമായി ചുരുക്കുവാനും ഇന്ത്യയ്ക്ക് സാധിച്ചു.

296 റൺസ് നേടിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഓൾ ഔട്ടായത്. ഓസ്ട്രേലിയയുടെ ലീഡ് 173 റൺസാക്കി ചുരുക്കുവാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇനി ബൗളിങ്ങിൽ കൂടി മികവ് പുലർത്താൻ മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ സ്വന്തമാക്കാം

152 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തിയത്. ഏഴാം വിക്കറ്റിൽ 109 റൺസ് രഹാനെയും താക്കൂറും ചേർന്ന് കൂട്ടിച്ചേർത്തു. അജിൻക്യ രഹാനെ 129 പന്തിൽ 89 റൺസ് നേടിയപ്പോൾ ഷാർദുൽ താക്കൂർ 109 പന്തിൽ 51 റൺസ് നേടി. 51 പന്തിൽ 48 റൺസ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇരുവരെയും കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് 469 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് നാല് വിക്കറ്റും മൊഹമ്മദ് ഷാമി ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.