Skip to content

ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയ തീരുമാനം വലിയ തെറ്റാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും മത്സരത്തിലെ കമൻ്റേറ്ററുമായ റിക്കി പോണ്ടിങ്. നാല് പേസർമാരി ഇറങ്ങുവാൻ വേണ്ടിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ഇലവനിൽ നിന്നും ഒഴിവാക്കിയത്.

മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാർദുൽ താക്കൂർ എന്നീ പേസർമാർക്കൊപ്പം രവീന്ദ്ര ജഡേജയെയാണ് ഒരേയൊരു സ്പിന്നറായി ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയത്. മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സ് മാത്രം നോക്കിയാണ് ഇന്ത്യ ബൗളിങ് അറ്റാക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അത് തെറ്റായിപോയെന്നാണ് താൻ കരുതുന്നതെന്നും കമൻ്ററിയ്ക്കിടെ പോണ്ടിങ് പറഞ്ഞു.

ഓസ്ട്രേലിയൻ ടീമിൽ നിരവധി ഇടംകയ്യൻ ബാറ്റ്സ്മാന്മാർ ഉണ്ടെന്നും ജഡേജയേക്കാൾ നന്നായി ഇടംകയ്യൻ ബാറ്റ്സ്മാന്മാറെ ബുദ്ധിമുട്ടിക്കാൻ അശ്വിന് സാധിക്കുമെന്നും പിച്ചിൽ പുല്ല് അധികമാണെന്ന് തോന്നുമെങ്കിൽ കൂടുതൽ പരിശോധിച്ചതിൽ പിച്ച് ഡ്രൈയായാണ് തനിക്ക് കാണാൻ സാധിച്ചതെന്നും റിക്കി പോണ്ടിങ് പറഞ്ഞു.