Skip to content

സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ ആദ്യ ദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ചെത്തിയത്.

ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് നേടിയിട്ടുണ്ട്. 156 പന്തിൽ 146 റൺസ് നേടിയ ട്രാവിസ് ഹെഡും 227 പന്തിൽ 95 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്. ഒരു ഘട്ടത്തിൽ 76 റൺസിന് മൂന്ന് വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടമായി. 43 റൺസ് നേടിയ ഡേവിഡ് വാർണർ, 26 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.