Skip to content

ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2-1 ന് പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാത്തിലാണ് ഇന്ത്യൻ ടീം എത്തുന്നത്. മത്സരത്തിൽ മുൻതൂക്കം ആർക്കാണെന്ന് പറയുവാൻ എളുപ്പമല്ലെന്നും പക്ഷേ അഞ്ചാം ദിനം മികവ് പുലർത്തികൊണ്ട് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ഡിവില്ലിയേ്സ് പറഞ്ഞു.

” ആർക്കാണ് മുൻതൂക്കമെന്ന് പറയുക എളുപ്പമല്ല. രണ്ട് ടീമുകളും ഈയടുത്ത് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഓവൽ ടെസ്റ്റിലെ ശക്തരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയിരുന്നു. അതിൻ്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടാകും. ”

” ടെസ്റ്റ് മത്സരത്തിലെ അഞ്ചാം ദിനത്തിൽ ഇന്ത്യ മേധാവിത്വം പുലർത്തുമെന്ന് ഞാൻ കരുതുന്നു. ഈ വിക്കറ്റ് ബാറ്റിങിന് അനുകൂലമാണ്. പക്ഷേ മത്സരത്തിൻ്റെ അവസാന ഘട്ടങ്ങളിൽ ഇന്ത്യൻ സ്പിന്നർമാർ രംഗത്തേക്ക് വരും. ” ഡിവില്ലിയേഴ്സ് പറഞ്ഞു.