Skip to content

അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ നീണ്ട നാളായി ആരാധകർ ഓർമ്മിപ്പിക്കുന്ന കാര്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

10 വർഷം മുൻപ് 2019 ലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്. അതിന് ശേഷം വെസ്റ്റിൻഡീസും പാകിസ്ഥാനും പോലും ഐസിസി ട്രോഫി നേടിയെങ്കിലും ലോകത്തിലെ ശക്തമായ ടീമുണ്ടായിട്ടും ഇന്ത്യയ്ക്ക് ഇക്കാലയാളവിൽ ഐസിസി ട്രോഫി നേടുവാൻ സാധിച്ചില്ല. വീണ്ടും മറ്റൊരു അവസരം മുൻപിലെത്തിനിൽക്കവെയാണ് ഇക്കാര്യം ഒരു മാധ്യമപ്രവർത്തകൻ രോഹിത് ശർമ്മയെ ഓർമിപ്പിച്ചത്.

എന്നാൽ 10 കൊല്ലമായി ഐസിസി ട്രോഫി നേടിയിട്ടില്ലെന്ന കാര്യം ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കേണ്ട ആവശ്യമില്ലെന്നും ടീം എന്തൊക്കെ വിജയിച്ചു, എന്തൊക്കെ നേടിയിട്ടില്ല എന്നതിൽ ഉത്തമ ബോധ്യം തങ്ങൾക്ക് ഉണ്ടെന്നും വീണ്ടും വീണ്ടും അതിനെ പറ്റി ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്നും കഴിഞ്ഞ വർഷം ഐസിസി ടി20 ലോകകപ്പിന് മുൻപായി ഇതേ ചോദ്യം തനിക്ക് മുൻപിൽ എത്തിയിരുന്നുവെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ മറുപടി നൽകി.

2013 ൽ എം എസ് ധോണിയുടെ കീഴിൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ നേടിയ അവസാന ഐസിസി ട്രോഫി.