Skip to content

അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

എം എസ് ധോണിയെന്ന തൻ്റെ ഗുരുസ്ഥാനീയന് മുൻപിൽ തോൽക്കുന്നതിൽ തനിക്ക് വിഷമമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഐ പി എൽ 2023 സീസൺ ഫൈനൽ പോരാട്ടത്തിൽ തോറ്റ ശേഷം പ്രതികരിക്കവെയാണ് ഹൃദയം കീഴടക്കുന്ന വാക്കുകൾ ഹാർദിക്ക് പാണ്ഡ്യ പങ്കുവെച്ചത്.

മഴ തടസ്സപെടുത്തിയതിനാൽ 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 5 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. ചെന്നൈയുടെ അഞ്ചാം ഐ പി എൽ കിരീടമാണിത്.

” ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുപാട് ബോക്സുകൾ ടിക്ക് ചെയ്തുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഹൃദയം കൊണ്ട് കളിക്കുന്ന ടീമാണ്. ഞങ്ങൾ പോരാടുന്ന രീതിയിൽ ശരിക്കും അഭിമാനമുണ്ട്. ഞങ്ങൾക്ക് ഒരു മുദ്രാവാക്യമുണ്ട് – ഞങ്ങൾ ഒരുമിച്ച് ജയിക്കുന്നു, ഒരുമിച്ച് തോൽക്കുന്നു. “

” ഞാൻ അദ്ദേഹത്തിൽ (ധോണിയിൽ) വളരെ സന്തോഷവാനാണ്, വിധി ഇങ്ങനെ എഴുതിയിരുന്നു. തോൽക്കേണ്ടിവന്നാൽ,
അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല. നല്ല ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നു, എനിക്കറിയാവുന്ന ഏറ്റവും നല്ല ആളുകളിൽ ഒരാളാണ് അദ്ദേഹം. ദൈവം ദയയുള്ളവനായിരുന്നു, ദൈവം എന്നോടും ദയ കാണിച്ചിട്ടുണ്ട്, പക്ഷേ ഇന്ന് അദ്ദേഹത്തിൻ്റെ രാത്രിയായിരുന്നു.” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.