Skip to content

ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഗുജറാത്ത് ടൈറ്റൻസിനെ ഫൈനൽ പോരാട്ടത്തിൽ കീഴടക്കികൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിക്കുകയാണ് തല ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ അഞ്ചാം കിരീടമാണ് ധോണി നേടിയത്.

ഫൈനൽ പോരാട്ടത്തിന് ശേഷം അധികൃതർ ഐ പി എൽ ട്രോഫി കൈമാറിയപ്പോൾ അത് ഏറ്റുവാങ്ങിയത് ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നില്ല. അത് തൻ്റെ കരിയറിലെ അവസാന ഐ പി എൽ മത്സരം കളിച്ച സീനിയർ താരം അമ്പാട്ടി റായിഡുവായിരുന്നു. ധോണിയുടെ നിർബന്ധപ്രകാരമാണ് റായിഡു വേദിയിലെത്തി ട്രോഫി ഏറ്റുവാങ്ങിയത്. റായിഡുവിനൊപ്പം മത്സരത്തിലെ ഹീറോയായ ജഡേജയും ട്രോഫി ഏറ്റുവാങ്ങാനുണ്ടായിരുന്നു.

ഫൈനൽ പോരാട്ടത്തിൽ 8 പന്തിൽ ഒരു ഫോറും 2 സിക്സും ഉൾപ്പടെ 19 റൺസ് നേടി നിർണായക പങ്ക് റായിഡൂ വഹിച്ചിരുന്നു.

വീഡിയോ ;