Skip to content

ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ജഡേജയുടെ ഓവറിലായിരുന്നു മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഗില്ലിനെ ധോണി പുറത്താക്കി.

ജഡേജയുടെ ഓവറിലെ അവസാന പന്തിൽ ഗിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും ടേൺ ചെയ്ത പന്തിൽ ബാറ്റ് കൊള്ളിക്കാൻ ഗില്ലിന് സാധിച്ചില്ല. പിന്നാലെ ഗിൽ ക്രീസിൽ കാലുകുത്തുവാൻ ചിന്തിക്കുന്നതിന് മുൻപേ ശരവേഗത്തിൽ ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു. തീരുമാനം തേർഡ് അമ്പയർക്ക് വിട്ടുവെങ്കിലും ധോണിയുടെ കോൺഫിഡൻസിൽ അത് വിക്കറ്റാണെന്ന് ചെന്നൈ താരങ്ങൾ ഉറപ്പിച്ചിരുന്നു.

20 പന്തിൽ 7 ഫോർ അടക്കം 39 റൺസ് നേടിയാണ് ശുഭ്മാൻ ഗിൽ പുറത്തായത്.

വീഡിയോ;