Skip to content

മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ഐ പി എൽ ഫൈനൽ പോരാട്ടം കാണുവാനെത്തിയ പതിനായിരകണക്കിന് ആരാധകർ ഇന്നലെ നിരാശരായാണ് അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. മഴമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നിരാശജനകമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

കനത്ത മഴയിൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം ചോർന്നൊലിക്കുന്ന വീഡിയോ സ്റ്റേഡിയത്തിലുള്ള ആരാധകർ പങ്കുവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോർഡ് ആയിരുന്നിട്ടും സ്റ്റേഡിയത്തിൽ ഇത്തരത്തിലൊരു പിഴവ് വന്നതിൽ ആരാധകർ നിരാശ പങ്കുവെയ്ക്കുകയും ചെയ്തു.

സ്റ്റേഡിയത്തിന് പുറത്തെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ആരാധകർ ചൂണ്ടികാട്ടുന്നത്. മഴ കനത്തതോടെ പാർക്കിംഗ് ഏരിയ അടക്കം ചെളികുണ്ടാവുകയും മത്സരം കാണുവാൻ എത്തിയവർ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു. ഐസിസി ഏകദിന ലോകകപ്പ് കൂടെ വരാനിരിക്കുന്നതോടെ എത്രയും വേഗത്തിൽ സ്റ്റേഡിയം അധികൃതർ ഇതിന് പ്രതിവിധി കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വീഡിയോ ;