Skip to content

ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായി യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ഒട്ടും വൈകാതെതന്നെ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ജയ്സ്വാൾ.

റിപോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യൻ ടീമിൽ ബാക്കപ്പ് ഓപ്പണറായി രാജസ്ഥാൻ റോയൽസിൻ്റെ യുവതാരത്തെ ഉൾപെത്തുവാൻ ഒരുങ്ങുകയാണ് ബിസിസിഐ. നേരത്തെ ബാക്കപ്പ് ഓപ്പണറായി റിതുരാജ് ഗയ്ക്ക്വാദിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തൻ്റെ വിവാഹം മൂലം ജൂൺ അഞ്ചിന് മുൻപായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഗയ്ക്ക്വാദിന് സാധിക്കില്ലെന്ന് വന്നതോടെയാണ് പകരക്കാരനെ ബിസിസിഐ തേടിയിരിക്കുന്നത്.

ഈ ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 625 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലും മികച്ച പ്രകടനമായിരുന്നു ഈ യുവതാരം കാഴ്ച്ചവെച്ചത്.