Skip to content

വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

ഇംഗ്ലണ്ടിൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ ടി20 ബ്ലാസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം സീൻ അബോട്ട്. സറേയും കെൻ്റും തമ്മിൽ നടന്ന മത്സരത്തിൽ സറേയ്‌ക്ക് വേണ്ടിയാണ് 34 പന്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയത്.

34 പന്തിൽ സെഞ്ചുറി നേടിയ താരം 41 പന്തിൽ 4 ഫോറും 11 സിക്സും ഉൾപ്പടെ 110 റൺസ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് ടി20 യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണിത്. 19 വർഷം മുൻപ് ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സും 34 പന്തിൽ സെഞ്ചുറി നേടിയിരുന്നു.

മത്സരത്തിൽ സാം കറൻ നയിച്ച സറെ 41 റൺസിൻ്റെ വിജയം സ്വന്തമാക്കി. സറേ ഉയർത്തിയ 224 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന കെൻ്റിന് നിശ്ചിത 20 ഓവറിൽ 182 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.