Skip to content

സൂര്യയെ വീഴ്ത്തിയത് എങ്ങനെ ? ഗുജറാത്തിൻ്റെ പദ്ധതി വെളിപ്പെടുത്തി മോഹിത് ശർമ്മ

ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. സെഞ്ചുറി നേടിയ ഗില്ലിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് കുറിച്ചത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം ഗുജറാത്തിനായി മോഹിത് ശർമ്മ കാഴ്ച്ചവെച്ചിരുന്നു.

മത്സരത്തിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയ സൂര്യകുമാർ യാദവിനെ പുറത്താക്കിയത് എങ്ങനെയെന്ന് മത്സരശേഷം മോഹിത് ശർമ്മ തുറന്നുപറഞ്ഞു.

” സൂര്യകുമാർ യാദവിനെതിരെ പന്തെറിയുകയാണെങ്കിൽ കൂടുതൽ പരീക്ഷണം നടത്തരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ടീം മീറ്റിങിലും അത് തന്നെയായിരുന്നു തീരുമാനം. കാരണം അത്തരം പന്തുകൾ അവന് കാര്യങ്ങൾ എളുപ്പമാക്കും. അതുകൊണ്ട് ലെങ്ത് ബോളുകൾ എറിയുകയായിരുന്നു ഞങ്ങളുടെ പദ്ധതി. അതിൽ അവന് ആറ് സിക്സ് നേടിയാലും കുഴപ്പമില്ല. കാരണം അവനെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ലെങ്ത് ബോളുകൾ ആണെന്ന് ഞങ്ങൾക്ക് തോന്നി. സൂര്യയുടെ വിക്കറ്റ് വീണതോടെയാണ് മത്സരം ഞങ്ങൾക്ക് സ്വന്തമായത്. ” മോഹിത് ശർമ്മ മത്സരശേഷം പറഞ്ഞു.