Skip to content

എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ തനിക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് പാകിസ്ഥാന് ലോകകപ്പ് കിരീടം നഷ്ടമായതെന്ന് പാക് പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീൻ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേറ്റത് പിന്നീട് മത്സരത്തിൽ പന്തെറിയാൻ താരത്തിന് സാധിച്ചിരുന്നില്ല.

മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 2.1 ഓവർ എറിഞ്ഞ ഷഹീൻ അഫ്രീദി 13 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു.

” തൻ്റെ രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടുകയെന്നത് ഓരോ കളിക്കാരൻ്റെയും സ്വപ്നമാണ്. 2021 എങ്ങനെ അവസാനിച്ചുവെന്ന് എനിക്ക് ഓർമ്മയുണ്ട്. അതുപോലെ 2022 ടൂർണമെൻ്റും. ആ നിർണായക നിമിഷത്തിൽ എനിക്ക് പരിക്കേറ്റില്ലയെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചേനെ. ” ഷഹീൻ അഫ്രീദി പറഞ്ഞു.