Skip to content

ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

ഈ ഐ പി എൽ സീസണിൽ ധോണിയുടെ ഓരോ നിമിഷവും ആവേശത്തോടെയാണ് അദേഹത്തിൻ്റെ ആരാധകർ ആസ്വദിച്ചത്. ഈയൊരു സീസണോടെ ധോണി ക്രിക്കറ്റിൽ നിന്നും വിടപറയുമെന്ന വേദനയും ആരാധകരിലുണ്ട്. എന്നാൽ മുൻപൊരിക്കൽ ഒരു DEFINITELY NOT എന്ന വാക്ക് ധോണിയിൽ നിന്നും കേൾക്കുവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

ഈ സീസണിൽ എട്ടാമനായാണ് ധോണി ചെന്നൈയ്ക്ക് വേണ്ടി ബാറ്റിങിന് ഇറങ്ങിയത്. മികച്ച കാമിയോ ഇന്നിങ്സുകൾ ചെന്നൈയ്ക്കായി പുറത്തെടുത്തുവെങ്കിലും ധോണിയെ അധികനേരം ക്രീസിൽ കാണാൻ സാധിക്കാത്തിൻ്റെ നിരാശ ആരാധകരിലുണ്ട്. ഇപ്പോൾ ധോണി ബാറ്റിങ് ഓർഡറിൽ വൈകിയിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്കൽ ഹസി.

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് ധോണി എട്ടാം നമ്പറിൽ ഇറങ്ങുന്നതെന്നും മധ്യഓവറുകളിൽ ക്രീസിലെത്തിയാൽ റണ്ണിനായി കൂടൂതൽ ഓടേണ്ടിവരുമെന്നതിനാൽ അത് പ്രശ്നം ഗുരുതരമാക്കുമെന്നതിനാലാണ് ധോണി വൈകിയിറങ്ങാൻ തീരുമാനിച്ചതെന്നും ഹസ്സി പറഞ്ഞു. താൻ ക്രീസിലെത്തുന്നതിന് മുൻപേ ജോലി നിർവഹിക്കാൻ ശിവം ദുബെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു എന്നിവരിൽ ധോണി വലിയ വിശ്വാസവും പിന്തുണയും കാണിക്കുന്നുവെന്നും ഹസ്സി പറഞ്ഞു.

സീസണിൽ 50 പന്തുകൾ മാത്രം നേരിട്ട ധോണി 196 സ്ട്രൈക്ക് റേറ്റിൽ 96 റൺസ് നേടിയിട്ടുണ്ട്.