ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

പഞ്ചാബ് കിങ്സിനെ പരാജയപെടുത്തികൊണ്ട് ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്ലേയോഫിൽ പ്രവേശിക്കാൻ നാളെ നടക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും ആർ സീ ബിയും പരാജയപെടേണ്ടതുണ്ട്. മത്സരത്തിലെ വിജയത്തിന് ശേഷം ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്.

നാളെ നടക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ സൺറൈസേഴ്സ് ഹൈദരാബാദും ആർ സീ ബിയെ ഗുജറാത്ത് ടൈറ്റൻസും പരാജയപെടുത്തിയാൽ പ്ലേയോഫിൽ പ്രവേശിക്കാനുള്ള അവസരം സഞ്ജുവിനും കൂട്ടർക്കും മുൻപിലുണ്ട്.

” ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഇപ്പോൾ ഞങ്ങളെ ഒന്ന് സഹായിക്കൂ ” പഞ്ചാബിനെതിരായ വിജയത്തിന് ശേഷം പരാഗ് ട്വിറ്ററിൽ കുറിച്ചു.

പതിവ് പോലെ ഈ സീസണിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ പരാഗിന് സാധിച്ചിട്ടില്ല. ടോപ്പ് ഓർഡറിൽ അവസരം നൽകിയെങ്കിൽ കൂടിയും അത് വേണ്ടവിധം ഉപയോഗിക്കാൻ താരത്തിന് സാധിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top