ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിലെ നിലവിലെ തങ്ങളുടെ അവസ്ഥയിൽ ഞെട്ടൽ തോന്നുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച റോയൽസ് സീസണിൽ ഫേവറിറ്റ്സുകൾ കൂടിയായിരുന്നു. എന്നാൽ പിന്നീടുള്ള 10 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ വിജയിക്കാൻ മാത്രമാണ് സഞ്ജുവിനും കൂട്ടർക്കും സാധിച്ചത്.

പ്ലേയോഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല എങ്കിൽ കൂടിയും ഇനി മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ്.

ശക്തമായ ടീമുണ്ടായിട്ടും പോയിൻ്റ് ടേബിളിലെ ടീമിൻ്റെ സ്ഥാനം കാണുമ്പോൾ ഞെട്ടൽ തോന്നുന്നുവെന്നായിരുന്നു മത്സരശേഷം സഞ്ജുവിൻ്റെ പ്രതികരണം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ വിജയിച്ചുവെങ്കിൽ കൂടിയും ആർ സീ ബിയുടെ നെറ്റ് റൺ റേറ്റ് മറികടക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചില്ല.

അനയാസം വിജയിക്കേണ്ട മത്സരങ്ങൾ പോലും മോശം തീരുമാനം കൊണ്ട് രാജസ്ഥാൻ റോയൽസ് കൈവിട്ടിരുന്നു. ടീം മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ പല തീരുമാനങ്ങളും ടീമിന് തിരിച്ചടിയായി. ആ മത്സരങ്ങളിൽ വിജയിച്ചിരുന്നുവെങ്കിൽ ഇതിനോടകം പ്ലേയോഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിക്കുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top