Skip to content

സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ക്രിക്കറ്റിലെ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ സൂപ്പർതാരം ശുഭ്മാൻ ഗിൽ. കിങ് കോഹ്ലിയാണ് ക്രിക്കറ്റിൽ തനിക്ക് പ്രചോദനമെന്നും ക്രിക്കറ്റ് എന്തെന്ന് മനസ്സിലാക്കിയതുമുതൽ താൻ പിന്തുടരുന്നത് കോഹ്ലിയെയാണെന്നും ശുഭ്മാൻ ഗിൽ വെളിപ്പെടുത്തി.

സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി ഗിൽ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിട്ടുള്ള ഗില്ലിൻ്റെ ആദ്യ ഐ പി എൽ സെഞ്ചുറി കൂടിയായിരുന്നു ഇത്.

” 12-13 വയസ്സുമുതൽ ഞാൻ വിരാട് കോഹ്ലിയെ പിന്തുടരുകയാണ്. ഞാൻ ക്രിക്കറ്റ് മനസ്സിലാക്കിതുടങ്ങിയത് മുതൽ എൻ്റെ റോൾ മോഡൽ കോഹ്ലിയാണ്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ബാറ്റിങും പാഷനും അർപ്പണബോധവുമെല്ലാം എനിക്ക് പ്രചോദനം നൽകിയിട്ടുണ്ട്. ” ശുഭ്മാൻ ഗിൽ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫോം ഐ പി എല്ലിലും ഗിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. 13 മത്സരങ്ങളിൽ നിന്നും 48.00 ശരാശരിയിൽ 576 റൺസ് ശുഭ്മാൻ ഗിൽ നേടിയിട്ടുണ്ട്.