Skip to content

ഭുവി ഈസ് ബാക്ക് !! ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞുവീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ കുമാർ

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗംഭീര ബൗളിങ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദരബാദിൻ്റെ സീനിയർ ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ. കഴിഞ്ഞ കാലയളവിൽ ഫോമിൽ തിരിച്ചെത്താൻ സാധിക്കാതിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരത്തിലെ പ്രകടനം.

മത്സരത്തിൽ നാലോവറിൽ 30 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ ഭുവനേശ്വർ കുമാർ വീഴ്ത്തി. ഭുവിയുടെ ഈ തകർപ്പൻ ബൗളിങ് മികവിലാണ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഗുജറാത്ത് ടൈറ്റൻസിനെ 20 ഓവറിൽ 188 റൺസിൽ ചുരുക്കികെട്ടുവാൻ സൺറൈസേഴ്സിന് സാധിച്ചത്.

മത്സരത്തിലെ ഈ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഐ പി എല്ലിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്ന മൂന്നാമത്തെ ബൗളറായി ഭുവനേശ്വർ കുമാർ മാറി. ജയദേവ് ഉനാട്കട്ട്, ജെയിംസ് ഫോക്നർ എന്നിവരാണ് ഇതിന് മുൻപ് ഐ പി എല്ലിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ബൗളർമാർ.