Skip to content

ഗില്ലാട്ടം !! സൺറൈസേഴ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

ഐ പി എല്ലിൽ സൺറൈസേഴ്സ്റ്റ് ഹൈദരബാദിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗുജറാത്ത് ടൈറ്റൻസ് സൂപ്പർതാരം ശുഭ്മാൻ ഗിൽ. പന്തിൽ നിന്നുമായിരുന്നു തൻ്റെ കന്നി ഐ പി എൽ സെഞ്ചുറി ഗിൽ നേടിയത്.

മത്സരത്തിൽ 58 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പടെ 102 റൺസ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടി. ഗില്ലിൻ്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. 36 പന്തിൽ 47 റൺസ് നേടിയ സായ് സുദർശൻ മാത്രമാണ് ഗില്ലിനെ കൂടാതെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി തിളങ്ങിയത്.

സൺറൈസേഴ്സ് ഹൈദരബാദിന് വേണ്ടി ഭുവനേശ്വർ കുമാർ നാലോവറിൽ 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

ഈ സീസണിൽ സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് ശുഭ്മാൻ ഗിൽ. ഇതിന് മുൻപ് ഹാരി ബ്രൂക്ക്, വെങ്കടേഷ് അയ്യർ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ, പ്രഭ്സിമ്രാൻ സിങ് എന്നിവർ സെഞ്ചുറി നേടിയിരുന്നു.