Skip to content

എങ്ങനെയാണ് ഇന്ത്യൻ ടീമിലെത്തിയത് !! ഹൂഡയുടെ ബാറ്റിങ് ശരാശരി കണ്ട് കണ്ണുതള്ളി ആരാധകർ

ഐ പി എല്ലിലെ മോശം പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇന്ത്യൻ ബാറ്റ്സ്മാൻ ദീപക് ഹൂഡ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രണ്ടും കൽപ്പിച്ച് ഓപ്പണറായി എത്തിയെങ്കിലും ഹൂഡയ്ക്ക് രക്ഷയുണ്ടായിരുന്നില്ല. 7 പന്തിൽ 5 റൺസ് നേടിയാണ് താരം പുറത്തായത്.

ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നും 6.90 ശരാശരിയിൽ 69 റൺസ് നേടാൻ മാത്രമാണ് താരത്തിന് സാധിച്ചത്. 17 റൺസാണ് താരത്തിൻ്റെ ടോപ്പ് സ്കോർ. ഒരു സീസണിലെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരി കൂടിയാണിത്. ഏവരും പരിഹസിക്കുന്ന റിയാൻ പരാഗിനേക്കാൾ മോശം റെക്കോർഡാണ് ഐ പി എല്ലിൽ ഹൂഡയ്ക്കുള്ളത്. 50 മത്സരങ്ങൾ കളിച്ച താരത്തിൻ്റെ ബാറ്റിങ് ശരാശരി 15.33 മാത്രമാണ്. 2020 സീസണിൽ മാത്രമാണ് മികച്ച പ്രകടനം താരത്തിന് പുറത്തെടുക്കാൻ കഴിഞ്ഞത്.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതിനോടകം 21 മത്സരങ്ങളും 10 ഏകദിനവും ഹൂഡ കളിച്ചിട്ടുണ്ട്. അയർലൻഡിനെതിരായ മത്സരത്തിൽ സെഞ്ചുറിയും ഹൂഡ നേടിയിരുന്നു. എന്നിരുന്നാലും ഐ പി എല്ലിലെ ഈ പ്രകടനവുമായി ഹൂഡ എങ്ങനെ ടീമിൽ കേറിയെന്ന സംശയത്തിലാണ് ആരാധകരുള്ളത്. ഇനിയും ഫോമിൽ തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ ഇന്ത്യൻ ടീമിലിടം നേടുകയെന്നത് താരത്തിന് എളുപ്പമാവില്ല.