പ്രതീക്ഷ അവസാനിച്ചിട്ടില്ല ! രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കനത്ത പരാജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. എന്നിരുന്നാലും ആരാധകർക്ക് പ്രതീക്ഷകൾ നൽകികൊണ്ട് രാജസ്ഥാൻ റോയൽസിന് കണക്കിലെങ്കിലും പ്ലേയോഫ് സാധ്യതയുണ്ട്. അവ എങ്ങനെയെന്ന് നോക്കാം.

13 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി നിലവിൽ ആറാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് ഉള്ളത്. അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപെടുത്തിയാൽ 14 പോയിൻ്റ് റോയൽസിന് സ്വന്തമാക്കാം. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ആർ സീ ബിയും ലഖ്നൗ സൂപ്പർ ജയൻ്റ്സും പരാജയപെടേണ്ടതുണ്ട്.

ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ആർ സീ ബിയുടെ ഇനിയുള്ള മത്സരം. മുംബൈ ഇന്ത്യൻസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുമാണ് ഇനി ലഖ്നൗവിന് മത്സരങ്ങൾ അവശേഷിക്കുന്നത്. മറുഭാഗത്ത് പഞ്ചാബ് കിങ്സിന് ഇനി റോയൽസിനെതിരെയും ഡൽഹിയ്ക്കെതിരെയുമാണ് മത്സരങ്ങൾ ഉള്ളത്. ഈയൊരു മത്സരത്തിൽ പഞ്ചാബിനെ റോയൽസ് പരാജയപെടുത്തേണ്ടതുണ്ട്. ഇനിയുള്ള മൂന്ന് മത്സരങ്ങൾ വിജയിച്ചാൽ സൺറൈസേഴ്സിനും 14 പോയിൻ്റ് നേടുവാൻ സാധിക്കും.

പഞ്ചാബിനെതിരായ മത്സരത്തിൽ ഗംഭീര വിജയം നേടി നെറ്റ് റൺ റേറ്റ് ഉയർത്തിയാൽ മാത്രമേ കണക്കുകളിൽ എങ്കിലും പ്രതീക്ഷ പുലർത്താൻ രാജസ്ഥാൻ റോയൽസിന് സാധിക്കൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top