Skip to content

ആർ സീ ബിയ്ക്കെതിരെ നാണംകെട്ട തോൽവി ! രാജസ്ഥാൻ റോയൽസ് പുറത്തേക്ക്

ഐ പി എൽ 2023 സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന രാജസ്ഥാൻ റോയൽസിന് 10.3 ഓവറിൽ 59 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ൻ പാർനൽ, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ബ്രേസ്വെൽ, കരൺ ശർമ്മ എന്നിവരാണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്.

19 പന്തിൽ 35 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറും 10 റൺസ് നേടിയ ജോ റൂട്ടും മാത്രമാണ് റോയൽസ് നിരയിൽ രണ്ടക്കം കടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി 33 പന്തിൽ 54 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ, 44 പന്തിൽ 55 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തെത്തി.