Skip to content

സിങ് ഈസ് ദി കിങ് ! ഡൽഹിയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി പ്രഭ്സിമ്രാൻ സിങ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി പഞ്ചാബ് കിങ്സിൻ്റെ യുവതാരം പ്രഭ്സിമ്രാൻ സിങ്. സെഞ്ചുറി നേടിയ താരത്തിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

61 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ താരം 65 പന്തിൽ 10 ഫോറും 6 സിക്സും ഉൾപ്പടെ 103 റൺസ് നേടി പുറത്താകാതെ നിന്നു. താരത്തിൻ്റെ മികവിൽ നിശ്ചിത 29 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് പഞ്ചാബ് നേടി. 24 പന്തിൽ 20 റൺസ് നേടിയ സാം കറനായിരുന്നു ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.

ഈ സീസണിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് പ്രഭ്സിമ്രാൻ സിങ്. ഹാരി ബ്രൂക്ക്, വെങ്കടേഷ് അയ്യർ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ സീസണിൽ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.