വെസ്റ്റിൻഡീസിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ !!

വെസ്റ്റിൻഡീസ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ കൂടിയായ ഡാരൻ സമ്മിയെ നിയമിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലുമാണ് ഹെഡ് കോച്ചായി സമ്മിയെ വെസ്റ്റിൻഡീസ് നിയമിച്ചിരിക്കുന്നത്.

ജൂണിൽ നടക്കുന്ന യു എ ഇയ്ക്കെതിരായ ഏകദിന പരമ്പരയാണ് സമ്മിയുടെ ആദ്യ ചുമതല. അതിന് ശേഷം സിംബാബ്‌വെയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ക്വാളിഫയറും താരത്തിന് മുൻപിലുള്ള വെല്ലുവിളിയാണ്. മുൻ ബാറ്റ്സ്മാൻ കൂടിയായ ആന്ദ്രെ കോലെയെ ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായും വിൻഡീസ് നിയമിച്ചു.

വെസ്റ്റിൻഡീസിനെ രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയാണ് ഡാരൻ സമ്മി. പാകിസ്ഥാൻ സൂപ്പർ ലീഗിലും കരീബിയൻ പ്രീമിയർ ലീഗിലും കോച്ചായതിൻ്റെ പരിചയസമ്പത്തും സമിയ്ക്കുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top