Skip to content

വിനയായി നോ ബോൾ ! സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തോൽവി

അവസാന പന്ത് വരെ നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരബാദിന് നാല് വിക്കറ്റിൻ്റെ വിജയം. ഗ്ലെൻ ഫിലിപ്പ്സിൻ്റെ തകർപ്പൻ ഇന്നിങ്സാണ് സൺറൈസേഴ്സിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 215 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് സൺറൈസേഴ്സ് മറികടന്നത്. അവസാന പന്തിൽ 5 റൺസ് വേണമെന്നിരിക്കെ സന്ദീപ് ശർമ്മ എറിഞ്ഞ പന്തിൽ ബൗണ്ടറി നേടാൻ അബ്ദുൽ സമദിന് സാധിച്ചില്ലെന്ന് മാത്രമല്ല പന്ത് നേരെ ബട്ട്ലറുടെ കൈകളിൽ എത്തിചേർന്നു. റോയൽസ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് നോ ബോൾ സിഗ്നൽ മുഴങ്ങിയത്

പിന്നീട് ഫ്രീഹിറ്റിൽ 4 റൺസ് വേണമെന്നിരിക്കെ സിക്സ് നേടികൊണ്ട് അബ്ദുൽ സമദ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. 7 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും ഉൾപ്പടെ 25 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സിൻ്റെ ഗംഭീര ഇന്നിങ്സ് തന്നെയാണ് മത്സരത്തിൽ സൺറൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. അബ്ദുൽ സമദ് 7 പന്തിൽ 17 റൺസും ക്ലാസൻ 12 പന്തിൽ 26 റൺസും രാഹുൽ ത്രിപാതി 29 പന്തിൽ 47 റൺസും അഭിഷേക് ശർമ്മ 34 പന്തിൽ 55 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 59 പന്തിൽ 95 റൺസ് നേടിയ ജോസ് ബട്ട്ലർ, 38 പന്തിൽ 66 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 18 പന്തിൽ 35 റൺസ് നേടിയ യശസ്വി ജയ്സ്വാൾ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

വീഡിയോ;