Skip to content

തോറ്റോടി മുംബൈ ഇന്ത്യൻസ്!! തകർപ്പൻ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും വിജയം. തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസത്തിലെത്തിയ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിനാണ് ചെന്നൈ പരാജയപെടുത്തിയത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 140 റൺസിൻ്റെ വിജയലക്ഷ്യം 17.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മറികടന്നു. 42 പന്തിൽ 44 റൺസ് നേടിയ ഡെവൻ കോൺവെ, 16 പന്തിൽ 30 റൺസ് നേടിയ റിതുരാജ് ഗയ്‌ക്ക്വാദ്, പന്തിൽ റൺസ് നേടിയ ശിവം ദുബെ എന്നിവരാണ് സൂപ്പർ കിങ്സിന് അനായാസ വിജയം സമ്മാനിച്ചത്.

സീസണിലെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ആറാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തുവാനും ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 51 പന്തിൽ 64 റൺസ് നേടിയ നേഹൽ വധേര മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയത്. മുംബൈ ഇന്ത്യൻസിന് വേണ്ടി മതീശ പതിരാന മൂന്ന് വിക്കറ്റും രാഹുൽ ചഹാർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.