Skip to content

ലഖ്നൗവിനും ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനും ഇന്ത്യൻ ടീമിനും നിരാശ സമ്മാനിക്കുന്ന വാർത്ത പുറത്ത്. ആർ സീ ബിയ്ക്കെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ ക്യാപ്റ്റൻ കെ എൽ രാഹുൽ സീസണിൽ നിന്നും പുറത്തായി. അതിനൊപ്പം തന്നെ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും താരം കളിച്ചേക്കില്ല.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കെ എൽ രാഹുലിന് പരിക്ക് പറ്റിയത്. മത്സരത്തിൽ അവസാന ബാറ്റ്സ്മാനായി ഇറങ്ങിയിരുന്നുവെങ്കിലും നടക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു താരം ഉണ്ടായിരുന്നത്. അതിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം കെ എൽ രാഹുലിന് നഷ്ടപെട്ടിരുന്നു. ക്രുനാൽ പാണ്ഡ്യയാണ് കെ എൽ രാഹുലിൻ്റെ അഭാവത്തിൽ ടീമിനെ നയിച്ചത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും താരം പുറത്താകുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ഇംഗ്ലണ്ടിൽ ടെസ്റ്റിൽ മികച്ച പ്രകടനം കഴിഞ്ഞ പര്യടനത്തിൽ കെ എൽ രാഹുൽ കാഴ്ച്ചവെച്ചിരുന്നു.