പടിക്കൽ കലമുടച്ച് സൺറൈസേഴ്സ് ! തകർപ്പൻ വിജയവുമായി കൊൽക്കത്ത

സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപെടുത്തി ഈ സീസണിലെ നാലാം വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 5 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 166 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അവസാന ഓവറിൽ 9 റൺസ് മാത്രം വേണമെന്നിരിക്കെ വെറും 3 റൺസ് വിട്ടുകൊടുത്തുകൊണ്ട് വരുൺ ചക്രവർത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം സമ്മാനിച്ചത്.

40 പന്തിൽ 41 റൺസ് നേടിയ ഐയ്ഡൻ മാർക്രം, 20 പന്തിൽ 36 റൺസ് നേടിയ ഹെയ്ൻറിച്ച് ക്ലാസൻ എന്നിവർ മികവ് പുലർത്തിയെങ്കിൽ കൂടിയും ഇരുവരും പുറത്തായതോടെ സൺറൈസേഴ്സ് മത്സരം കൈവിടുകയായിരുന്നു. കൊൽക്കത്തയ്‌ക്ക് വേണ്ടി ഷാർദുൽ താക്കൂർ, വൈഭവ് അറോറ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 35 പന്തിൽ 46 റൺസ് നേടിയ റിങ്കു സിങ്, 31 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ നിതീഷ് റാണ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. സൺറൈസേഴ്സിന് വേണ്ടി ടി നടരാജൻ, മാർക്കോ യാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top