Skip to content

സിക്സ് നേടി ഫിനിഷ് ചെയ്ത് തിലക് വർമ്മ ! ഗംഭീര വിജയവുമായി മുംബൈ ; വീഡിയോ

എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി ഓരോ മത്സരത്തിലും ശക്തരായി മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗംഭീര വിജയം കുറിച്ചുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം നേടിയിരിക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും.

മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിലാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 41 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 75 റൺസ് നേടിയ ഇഷാൻ കിഷനും 31 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 66 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത്.

ഇരുവർക്കും ഫിനിഷ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ കൂടിയും 10 പന്തിൽ 26 റൺസ് നേടിയ തിലക് വർമ്മയും 10 പന്തിൽ 19 റൺസ് നേടിയ ടിം ഡേവിഡും മുംബൈ ഇന്ത്യൻസിന് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. അർഷ്ദീപ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിൽ സിക്സ് പറത്തികൊണ്ടാണ് തിലക് വർമ്മ മത്സരം ഫിനിഷ് ചെയ്തത്.

വീഡിയോ ;