Skip to content

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രുനാൽ പാണ്ഡ്യ. എന്നാൽ താരത്തിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റം നിരാശജനകമായിരിക്കുകയാണ്. മഴമൂലം മത്സരം നടന്നില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിൽ താരം ഗോൾഡൻ ഡക്കാവുകയും ചെയ്തു.

ഐ പി എല്ലിൽ ക്യാപ്റ്റനായി ബാറ്റിങിനിറങ്ങിയ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. നാലാമനായി ഇറങ്ങിയ താരത്തെ തീക്ഷ്ണയാണ് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഫീൽഡിങിനിടെ പരിക്കേറ്റ കെ എൽ രാഹുൽ മത്സരത്തിൽ പുറത്തായതോടെയാണ് ക്രുനാൽ പാണ്ഡ്യ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചത്.

ഇതാദ്യമായല്ല ഐ പി എല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഒരു താരം ഗോൾഡൻ ഡക്കാവുന്നത്. ഈ സീസണിൽ തന്നെ സൺറൈസേഴ്സ് നായകൻ ഐയ്ഡൻ മാർക്രം തൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. കൂടാതെ പ്രഥമ ഐ പി എൽ സീസണിൽ ഡെക്കാൻ ചാർജേഴ്‌സ് ക്യാപ്റ്റൻ വി വി എസ് ലക്ഷ്മണും ഗോൾഡൻ ഡക്കായിരുന്നു.