കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ബാംഗ്ലൂരും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെ കോഹ്ലിയും ലഖ്നൗവിൻ്റെ നവീൻ ഉൾ ഹഖും മെൻ്റർ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റം. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും സംഭവം ചർച്ചയായി. ഇപ്പോഴിതാ ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.

സംഭവത്തിൽ നവീൻ ഉൾ ഹഖിനെ പിന്തുണച്ചുകൊണ്ടാണ് ഷഹീൻ അഫ്രീദി സംസാരിച്ചത്. അനാവശ്യമായി ആരെങ്കിലും അലോസരപ്പെടുത്തിയാൽ മാത്രം പ്രതികരിക്കുന്ന വ്യക്തിയാണ് നവീനെന്നും ബൗൾ ചെയ്യുമ്പോൾ റൺസ് വഴങ്ങി കൂട്ടിയാൽ പോലും ആരോടും വഴക്കിന് പോകാത്ത ആളാണെന്നും ഇത്രത്തോളം അഗ്രസീവായി അവനെ കണ്ടിട്ടില്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

അഗ്രഷനെന്നത് ഫാസ്റ്റ് ബൗളർമാർക്ക് ആവശ്യമാണെന്നും അതിൽ നവീൻ ഉൾ ഹഖിനെ കുറ്റപെടുത്താൻ സാധിക്കുകയില്ലെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു. രസകരമെന്തെന്നാൽ പ്രഥമ ലങ്ക പ്രീമിയർ ലീഗിനിടെ മൊഹമ്മദ് ആമിറും നവീൻ ഉൾ ഹഖും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിന് ശേഷം നവീൻ ഉൾ ഹഖിനെ ഷാഹിദ് അഫ്രീദി ശകാരിക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top