മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ഐ പി എല്ലിലെ ലഖ്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മത്സരം കാണാനെത്തിയ കാണികൾ നിരാശയോടെയാണ് മടങ്ങിയത്. മഴ വില്ലനായെങ്കിലും ഈ സമയം മനോഹരമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

മഴയിൽ വലഞ്ഞ് സ്റ്റേഡിയം കവർ ചെയ്യാൻ ബുദ്ധിമുട്ടിയ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകരിൽ ഒരാളായ മുൻ സൗത്താഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. ജോലിക്കാർ വേണ്ടെന്ന് പറഞ്ഞുവെങ്കിലും പിന്തിരിയാൻ ജോണ്ടി റോഡ്സ് ഒരുക്കമല്ലായിരുന്നു.

ഇതാദ്യമായല്ല കളിക്കാർ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കുന്നത്. ഓസ്ട്രേലിയയിൽ നടന്ന വനിതാ ആഭ്യന്തര മത്സരത്തിനിടെ കനത്ത കാറ്റിലും മഴയിലും പിച്ച് കവർ ചെയ്യുവാൻ ബുദ്ധിമുട്ടിയ സ്റ്റാഫുകളെ സീനിയർ താരങ്ങളായ എലിസ് പെറി അടക്കമുളള താരങ്ങൾ സഹായിക്കുന്ന കാഴ്ച്ച ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു.

വീഡിയോ ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top