Skip to content

തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

മൊഹമ്മദ് ഷാമിയുടെ തകർപ്പൻ ബൗളിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെ ചുരുക്കികെട്ടി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു മത്സരത്തിലെ ഷാമിയുടെ പ്രകടനം.

മത്സരത്തിൽ നാലോവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ മൊഹമ്മദ് ഷാമി വീഴ്ത്തി. ഫിലിപ്പ് സാൾട്ട്, പ്രിയം ഗാർഗ്, റിലീ റൂസ്സോ, മനീഷ് പാണ്ഡെ എന്നിവരെയാണ് മൊഹമ്മദ് ഷാമി പുറത്താക്കിയത്. ഈ പ്രകടനത്തോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും ഷാമി സ്വന്തമാക്കി. 9 മത്സരങ്ങളിൽ നിന്നും 17 വിക്കറ്റ് ഷാമി നേടിയിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് 130 നഷ്ടത്തിൽ റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 44 പന്തിൽ 51 റൺസ് നേടിയ അമാൻ ഖാനും 13 പന്തിൽ 23 റൺസ് നേടിയ റിപാൽ പട്ടേലും 27 റൺസ് നേടിയ അക്ഷർ പട്ടേലും മാത്രമാണ് ഡൽഹി ക്യാപിറ്റൽസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഗുജറാത്ത് ടൈറ്റൻസിനായി നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയ്ക്കൊപ്പം രണ്ട് വിക്കറ്റ് നേടിയ മോഹിത് ശർമ്മയും ഒരു വിക്കറ്റ് നേടിയ റാഷിദ് ഖാനും മികവ് പുലർത്തി.