കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ലഖ്നൗ – ബാംഗ്ലൂർ മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനവും ആക്ഷേപങ്ങളുമാണ് അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. കിങ് കോഹ്ലിയോട് കൊമ്പുകോർത്ത താരത്തെ കോഹ്ലി ആരാധകർ വെറുതെ വിടുന്ന ലക്ഷണം കാണാനില്ല. എന്നാൽ ഇക്കാര്യത്തിൽ നവീൻ മാത്രമാണോ തെറ്റുക്കാരൻ ? അല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

മത്സരശേഷം കൈകൊടുത്ത് പിരിയുന്നതിനിടെ കോഹ്ലിയും നവീനും വാക്കേറ്റത്തിൽ ഏർപ്പെടുന്ന വീഡിയോയാണ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. ഇതിന് പിന്നാലെയാണ് ലഖ്നൗ മെൻ്റർ കൂടിയായ ഗൗതം ഗംഭീറുമായും കോഹ്ലി കൊമ്പുകോർത്തത്. എന്നാൽ മത്സരത്തിനിടെ നടന്ന ഉണ്ടായ തർക്കത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മത്സരത്തിൽ നവീൻ ഉൾ ഹഖ് ബാറ്റ് ചെയ്യുന്നതിനിടെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അമിത് മിശ്രയും അമ്പയറും ചേർന്നാണ് ആ സമയത്ത് കോഹ്ലിയെ പിന്തിരിപ്പിച്ചത്. എന്നാൽ അതിനിടെ കാൽ പൊക്കി ഷൂവിൽ നിന്നും ചെളിയെടുത്ത് നവീൻ ഉൾ ഹഖിനെ കോഹ്ലി അപമാനിക്കുന്ന ദ്യശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഓരോ ഇന്ത്യയ്ക്കാരൻ്റെയും അഭിമാനമാണ് കോഹ്ലിയെങ്കിൽ കൂടി ഇത് അതിരുകടന്നില്ലേ എന്നാണ് ഒരു കൂട്ടം ആരാധകർ ചോദിക്കുന്നത്. എന്നാൽ കോഹ്ലിയോട് നവീൻ പറഞ്ഞത് എന്താണെന്ന് അറിയുന്നത് വരെ ഇതിൽ കോഹ്ലിയെ കുറ്റപെടുത്താനാകില്ലെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. എന്തുതന്നെയായാലും ആവേശം ക്രിക്കറ്റിൽ ഒതുങ്ങാതെ വ്യക്തിപരമാകുന്നത് ക്രിക്കറ്റിന് നല്ലതല്ലെന്ന് ഉറപ്പാണ്.

വീഡിയോ ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top