Skip to content

ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ

ലഖ്നൗ സൂപ്പർ ജയൻ്റ്സ് – റോയൽ ചലഞ്ചേ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് പുറകെ വിരാട് കോഹ്ലിയ്ക്കും ഗംഭീറിനും ലഖ്നൗവിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ.

മത്സരം അവസാനിച്ചതിന് പുറകെയാണ് കോഹ്ലിയും ലഖ്നൗവിൻ്റെ മെൻ്റർ ഗൗതം ഗംഭീറും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നത്. മത്സരത്തിടയിലും ശേഷം ഹസ്തദാനം നൽകുന്നതിനിടയിലും നവീൻ ഉൾ ഹഖുമായും വിരാട് കോഹ്ലി കൊമ്പുകോർത്തിരുന്നു. ഇതിന് പുറകെയാണ് ഇതിൽ ഗംഭീർ ഇടപെടുകയും കാര്യങ്ങൾ കൈവിട്ടുപോവുകയും ചെയ്തത്.

എന്തായാലും കടുത്ത നടപടിയാണ് മൂവർക്കുമെതിരെ ഐ പി എൽ സ്വീകരിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 100 ശതമാനം പിഴശിക്ഷയാണ് കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ ഐ പി എൽ വിധിച്ചിരിക്കുന്നത്. ഇതോടെ ഒരു കോടിയിലധികം രൂപ കോഹ്ലി പിഴയായി നൽകേണ്ടിവരും. 25 ലക്ഷം രൂപയാണ് ഗംഭീർ നൽകേണ്ടിവരിക. മറുഭാഗത്ത് മാച്ച് ഫീയുടെ 50 ശതമാനമാണ് നവീൻ ഉൾ ഹഖ് പിഴയായി നൽകേണ്ടിവരിക.

മത്സരത്തിൽ 18 റൺസിനായിരുന്നു ആർ സീ ബിയുടെ വിജയം. ആർ സീ ബി ഉയർത്തിയ 127 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗവിന് 19.5 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.