ഗ്രൗണ്ടിൽ കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും ; വീഡിയോ

നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് റോയൽ ചലഞ്ചേഴ്സ് പോരാട്ടം. മത്സരശേഷം വിരാട് കോഹ്ലിയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായി.

മത്സരത്തിൽ 18 റൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ താരങ്ങൾ കളിക്കളത്തിൽ നിന്നും മടങ്ങവെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തക്കസമയത്ത് മറ്റുള്ള താരങ്ങൾ ഇടപെടുകയും ഇരുവരെയും പിന്തിരിപ്പിക്കുകയും ചെയ്തു. ഇതിന് മുൻപും ഐ പി എല്ലിൽ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഈ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ലഖ്നൗ വിജയിച്ചിരുന്നു. മത്സരശേഷം കാണികൾക്ക് നേരെ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് ഗംഭീർ സെലിബ്രേറ്റ് ചെയ്തിരുന്നു.

ഇന്നത്തെ മത്സരത്തിനിടെ ലഖ്നൗവിൻ്റെ ആരാധകർക്ക് നേരെ സമാനയമായ സെലിബ്രേഷൻ വിരാട് കോഹ്ലിയും നടത്തിയിരുന്നു.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top