Skip to content

മധുരപ്രതികാരം! ബൗളർമാരുടെ മികവിൽ ലഖ്നൗവിനെ തോൽപ്പിച്ച് ആർ സീ ബി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബൗളർമാർ മികവ് പുലർത്തിയ മത്സരത്തിൽ 18 റൺസിനായിരുന്നു ആർ സീ ബിയുടെ വിജയം.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 127 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് 19.5 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ആർ സീ ബിയ്‌ക്ക് വേണ്ടി കരൺ ശർമ്മ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

G

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 40 പന്തിൽ 44 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, 30 പന്തിൽ 31 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് അൽപ്പമെങ്കിലും പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും അമിത് മിശ്ര, രവി ബിഷ്നോയ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. മേയ് ആറിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ബംഗ്ലൂരിൻ്റെ അടുത്ത മത്സരം. മേയ് മൂന്നിന് ചെന്നൈ സൂപ്പർ കിങ്സുമായാണ് ലഖ്നൗവിൻ്റെ അടുത്ത മത്സരം.