Skip to content

ഇത് ചരിത്രം !! ഏഷ്യ കപ്പിന് യോഗ്യത നേടി നേപ്പാൾ

ചരിത്രത്തിൽ ആദ്യമായി ഏഷ്യ കപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ. എ സി സി പ്രീമിയർ കപ്പ് ഫൈനലിൽ യു എ ഇയെ തകർത്തുകൊണ്ടാണ് നേപ്പാൾ ഏഷ്യ കപ്പിന് യോഗ്യത നേടിയത്. ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിലാണ് നേപ്പാൾ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മഴ കളി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് റിസർവ് ഡേയായ ഇന്ന് മത്സരം നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എ ഇയെ വെറും 33.1 ഓവറിൽ 117 റൺസിൽ ചുരുക്കികെട്ടിയ നേപ്പാൾ 118 റൺസിൻ്റെ വിജയലക്ഷ്യം 30.3 ഓവറിൽ മറികടന്നു.

ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ഗ്രൂപ്പ് എയിലാണ് നേപ്പാൾ ഉള്ളത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. എന്നാൽ ഏഷ്യ കപ്പ് വേദി ഇതുവരെയും തീരുമാനമായിട്ടില്ല. പാകിസ്ഥാനാണ് ഇക്കുറി ടൂർണമെൻ്റിൻ്റെ ആതിഥേയർ. ടൂർണമെൻ്റ് മറ്റൊരു രാജ്യത്തേക്ക് മാറ്റിയാൽ മാത്രമേ ഇക്കുറി ഏഷ്യ കപ്പ് നടക്കുവാൻ സാധ്യതയുള്ളൂ. എന്നാൽ ടൂർണമെൻ്റ് പാകിസ്ഥാനിൽ തന്നെ നടത്തണമെന്ന വാശിയിലാണ് പാകിസ്ഥാനുള്ളത്.