ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഹിറ്റ്മാൻ ആരാധകരിൽ നിന്നും റോയൽസും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ നേരിടുന്നത്.

മത്സരത്തിൽ സന്ദീപ് ശർമ്മ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ഹിറ്റ്മാൻ പുറത്തായത്. സന്ദീപ് ശർമ്മയുടെ നക്കിൾ ബോൾ ബാറ്റിൽ കൊള്ളിക്കുന്നതിൽ ഹിറ്റ്മാൻ പരാജയപെടുകയും ബെയ്ൽസ് വീണതോടെ അമ്പയർ ഔട്ട് വിധിക്കുകയും രോഹിത് ശർമ്മ കളിക്കളത്തിൽ നിന്നും മടങ്ങുകയും ചെയ്തു.

എന്നാൽ പന്ത് സ്റ്റമ്പിൻ്റെ മുകൾ ഭാഗത്ത് ഉരസുകമാത്രമാണ് ചെയ്തതെന്നും വിക്കറ്റ് കീപ്പറായ സഞ്ജുവിൻ്റെ കൈതട്ടിയാണ് ബെയ്ൽസ് വീണതെന്നുമാണ് ഹിറ്റ്മാൻ ആരാധകരുടെ ആരോപണം. എന്തുതന്നെയായാലും റിവ്യൂ ഉണ്ടായിട്ടും അത് ഉപയോഗിക്കാതിരുന്നതിനാൽ സഞ്ജുവിനെ പഴിചാരുന്നതിൽ അർത്ഥമില്ലെന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ പക്ഷം. ഐ പി എല്ലിൽ ഇത് അഞ്ചാം തവണയാണ് സന്ദീപ് ശർമ്മയ്‌ക്ക് മുൻപിൽ രോഹിത് ശർമ്മ വീഴുന്നത്.

വീഡിയോ ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top