തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ജയ്സ്വാളിൻ്റെ മികവിലാണ് മികച്ച സ്കോർ മത്സരത്തിൽ റോയൽസ് നേടിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ തൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ പിന്നിലാക്കിയിരിക്കുകയാണ് ജയ്സ്വാൾ.

മത്സരത്തിൽ 62 പന്തിൽ 16 ഫോറും എട്ട് സിക്സും ഉൾപ്പടെ 124 റൺസ് ജയ്സ്വാൾ അടിച്ചുകൂട്ടിയിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ എന്ന റെക്കോർഡിൽ ജോസ് ബട്ട്ലർക്കൊപ്പം ജയ്സ്വാളെത്തി. 2021 സീസണിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരെ 124 റൺസ് ജോസ് ബട്ട്ലർ നേടിയിരുന്നു.

അതേ സീസണിൽ പഞ്ചാബിനെതിരെ 119 റൺസ് നേടിയ സഞ്ജു സാംസണെ മറികടന്നുകൊണ്ടാണ് ജയ്സ്വാൾ ജോസ് ബട്ട്ലർക്കൊപ്പം ഒന്നാം സ്ഥാനത്ത് എത്തിയത്.

സെഞ്ചുറി നേടിയ ജയ്സ്വാളിൻ്റെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് രാജസ്ഥാൻ റോയൽസ് നേടിയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ഇതാദ്യമായാണ് രാജസ്ഥാൻ റോയൽസ് 200+ റൺസ് നേടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top